Friday, 23 September 2016

ഏറ്റവും പ്രിയപ്പെട്ട ഗോവ..🏖🏝🗺

(Long Back)
"ഒരു ട്രിപ്പ് പോണം,അലഞ്ഞുതിരിയണം,പതിവില്ലാ
പാതകളെ പുണരണം,പുതുമുഖങ്ങളെ
കണ്ണിലൂടെ കയറ്റി മനസിലേക്ക് വിടണം"
ആരൊക്കെയോ എഴുതി വിട്ട ഈ  തീപ്പൊരികൾക്ക് കയറിപിടിക്കാൻ പാകത്തിന്
നിന്ന കരിമരുന്നുകളായിരുന്നു നെഞ്ചിലാകെ!🔥
നിരന്തര വായനകളിൽ യാത്രാവിവരണങ്ങൾ
വന്നുകൂടിയതും ഇന്ധനങ്ങളായി
പിൽക്കാലം രൂപാന്തരപ്പെട്ടു!!📖🔦
ഉദ്യോഗവും,കരിയറും നോക്കി ഏഴുമലകൾക്കപ്പുറം ചേക്കേറാൻ ഒരുങ്ങുന്ന
എനിക്ക് പ്ലാനുകൾ തലങ്ങും വിലങ്ങും
തയ്യാറാക്കാൻ തിടുക്കമായിരുന്നു!✈😔
പാലായനത്തിനു മുന്നേ എന്തെങ്കിലും ഓർക്കാൻ
ഇവിടെ വേണം എന്ന് പറഞ്ഞാൽ അത്
കടന്ന കയ്യായിപ്പോവും!😄😅
അത്രമാത്രം ഓർമ്മകൾ ഉണ്ടിവിടെ
താലോലിക്കാൻ!എന്നാൽ അതിലൊതുങ്ങാൻ
ഈ ജന്മം അനുവദിക്കുമെന്ന്‌ തോന്നുന്നില്ല!
ജില്ലാ ആശുപത്രിയുടെ ജാലകത്തിലൂടെ
ദിക്കുകൾ നോക്കിയാവാം അമ്മയെന്നെ
പെറ്റിട്ടത്!പഴയ അംബാസിഡറിന്റെ വളയമാവാം
അച്ഛൻ കളിപ്പാട്ടമായ് കയ്യിൽ വെച്ച് തന്നത്!
ഇതിലേതു തന്നെയായാലും അതിനെല്ലാം
സ്തുതി!🙏🙌😍
റോഡ് ട്രിപ്പ് എന്ന സങ്കല്പം അത്രമേൽ ഉള്ളിൽ
പടർന്നു കഴിഞ്ഞിരിക്കുന്നു..എന്നോ മുതൽ!

#സീൻ_ഒന്ന്:
ഉണ്ണിമോനോടൊപ്പം(Nithin)കുട്ടനെല്ലൂരിലെ ഒരു
ബേക്കറിയിൽ കിളിക്കൂട് കഴിക്കുമ്പോഴാണ്
ആദ്യമായി ഈ യാത്രയെ പറ്റി സംസാരം
വന്നത്.രണ്ടു-മൂന്ന് ദിവസങ്ങളിൽ ഒതുങ്ങി
നിക്കാറുള്ള,അതും പൂർവ്വപിതാമഹന്മാർ
തൊട്ടിങ്ങോട്ട്,ന്യൂജെൻ ഫ്രീക്കന്മാർ വരെ
കേറിയിറങ്ങിയ സ്ഥിരം വേദികളിലേക്കുള്ള
യാത്രകൾക്ക് ഒരറുതി വരണം എന്ന്
നാളുകളായി ഞാൻ ഉള്ളിൽ കരുതുന്നു!
അന്നതവിടെ സംസാരത്തിനിടയിൽ
വന്നപ്പോൾ,പ്രതീക്ഷ കേവലം ഒരു ശതമാനം
മാത്രമായിരുന്നുവെന്നത് നിസംശയം പറയാം!
അവസ്ഥ കൂട്ടത്തിൽ എന്റെ ചിന്താഗതികളോട്
ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരുവൻ
അവനാണ്,അതിനാൽ തന്നെ അവനിൽ
നിന്നൊരു തളർത്തൽ ഉണ്ടാവില്ല
എന്നുറപ്പായിരുന്നു.പ്രതീക്ഷ തെറ്റിയില്ല..😎
ഇടം-വലം നോക്കാതെ എവല്യൂഷൻ റെഡിയായ്!
ഇനിയാരൊക്കെ വരും എന്നത് വലിയ
ചോദ്യചിഹ്നമായിതന്നെ നിലനിന്നു.🤔
(പറയാതിരിക്കാൻ വയ്യ,കിളിക്കൂട് കൊള്ളാം ട്ടാ😍)

#സീൻ_രണ്ട്:
കൂട്ടത്തിലെ തലകൾ ഓരോന്നായി മനസ്സിൽ
വന്നു👥👥👥ആരൊക്കെ ചാടിക്കേറി
വരും,ആരൊക്കെ അടക്കാപറിക്കാൻ പോവും
എന്നെല്ലാം തലപുകഞ്ഞാലോചിച്ചു!ചാടി കേറി
വരാൻ ചാൻസ് കുറവാണ്‌ എന്ന്
കരുതിയ ആളായിരുന്നു മങ്കലം(Nitheesh)
എന്നാലെന്നെ ഞെട്ടിച്ച് ഗെഡി പച്ച കത്തിച്ചു.✅
ലക്ഷ്യസ്ഥാനങ്ങൾക്കായുള്ള നിരന്തരമുള്ള
സെർച്ചുകളിൽ ഒരുനാൾ ദൂധ്‌സാഗർ എന്ന
വെള്ളച്ചാട്ടം കണ്ണിൽ പെട്ടു!അതിനോട്
ബന്ധപ്പടുത്തിയാവാം ബാക്കി പ്ലാനുകൾ എന്ന്
തീരുമാനിക്കുകയായിരുന്നു അവിടന്നങ്ങോട്ട്
ഞാൻ!ദേവലോകം ഭൂമിയിലേക്കൊഴുക്കി വിടുന്ന
പാലരുവിയെ പറ്റി ഗൂഗിൾ പറഞ്ഞുതന്നതെല്ലാം
സിരയിൽ പടർന്നു കയറുന്ന ലഹരികൾ.💔
എന്തിനധികം ചിന്തിക്കണം,വെസ്റ്റേൺ
ഘാട്ടിനോളം പോന്ന എന്തുണ്ട് ദക്ഷിണേന്ത്യയിൽ!
അപ്പോഴതു തന്നെ വഴികൾ..🛣😇
NH-66 പിടിച്ചു നേരെ മുകളിലോട്ട്.👆🚘
ശേഷം,സുർള മഹാദേവ് ടെംപിളും,ജോഗ് ഫാൾസും,ശ്രവണബെലഗോളയും,മുരുഡേശ്വവും,
ഉടുപ്പിയും,കനക്പുരയും ചേർന്നത്
പെട്ടെന്നായിരുന്നു.അളവില്ലാ സ്വാതന്ത്ര്യങ്ങളുടെ
ഇന്ത്യൻ പാരഡൈസായ ഗോവ ഇതിനോട്
ചേർക്കപ്പെട്ടത് പിന്നീടാണ്.🏖🏝
കാറിന്റെ നാട്ടിലേക്കുള്ള യു-ടേൺ
പനാജിയിലാവട്ടെയെന്നുറപ്പിച്ചു.ദൂരങ്ങൾ
ചിലവുകൾ,വഴിയമ്പലങ്ങൾ,തണലുകൾ,
താവളങ്ങൾ എല്ലാം ഊട്ടിയുറപ്പിക്കാൻ ചില
രാത്രികളുടെ കുരുതികൾ മാത്രം
മതിയായിരുന്നു എനിക്ക്.അപ്പോഴും ഉലച്ചത്,
'ആരൊക്കെയെന്ന' ചോദ്യം തന്നെ.⁉🙃

#സീൻ_മൂന്ന്:
വൈകിവന്ന മാരണം എന്നൊക്കെ പറയുന്ന
പോലെയാണ് അവസ്ഥക്ക് കുരുടി.(Vishnu)😂😍
മൂന്നാമതായി ഞാൻ പ്രതീക്ഷിച്ച
ചാടിയുള്ള Yes റിപ്ലൈ അവനിൽ നിന്നാണ്‌
വന്നത്!ചിന്തകൾക്ക് ചൂടേറുകയായിരുന്നു
അവിടന്നങ്ങോട്ട്.ആവേശം ഇളക്കിമറിച്ച
നേരങ്ങളിൽ ചാർട്ടുകൾ വെട്ടി,കട്ടിങ്സുകൾ
ഉണ്ടാക്കിയും,ഭൂപടങ്ങൾ വിശകലനം ചെയ്തും
നേരം മുന്നോട്ടങ്ങു പോയ്!!!പതിയെ
കൊലനും(Vishnu)OK പറഞ്ഞതോടെ
ആകെ എണ്ണം അഞ്ചായി.✋
ഇനിയാരും വരാൻ ചാൻസ് ഇല്ല എന്നുറപ്പിച്ച
ഞാൻ എന്റെ വിസ്റ്റ എടുത്ത് തന്നെയാവാം യാത്ര
എന്ന് തീരുമാനിച്ചു.🚘അഞ്ചുപേർക്ക്‌ ബാഗുകൾ
വെക്കാൻ സ്ഥലം പോരായ്മ വരുമെന്ന
ഭയത്തിൽ,കേരിയർ കം സ്റ്റാന്റിംഗ് റോഡുകൾ
ഘടിപ്പിക്കാൻ അച്ഛനോട് പെർമിഷനും ചോദിച്ചു
വെച്ചു.ടാറ്റ എന്ന കമ്പനിയോട് എനിക്കെന്നും
പുച്ഛമാണ് തോന്നിയിട്ടുള്ളത്.തൊട്ടാൽ കേടാവുന്ന
രണ്ടാംതരം എൻജിനുകൾ തന്നെയാണ് അതിനു
കാരണം.👎കാലൊന്നു തൊട്ടപ്പോൾ യമകണ്ടൻ
ഗ്രാന്റിന്റെ ക്ലച്ച് കത്തിപോയ അനുഭവം എനിക്ക്
മുന്നേ ഉണ്ടായിട്ടുള്ളതുമാണ്..😂എന്നാൽ വിസ്റ്റ
എന്നെയോ വീട്ടുകാരെയോ എട്ടുകൊല്ലമായി
ചതിച്ചട്ടില്ല എന്നയുറപ്പിൽ ബാക്കി തീരുമാനങ്ങൾ
നീങ്ങിപോയ്.പിന്നീടെന്റെ ട്രിപ്പ് അങ്കംവെട്ടുകൾ
കാണാനിടയായ മല്ലൻ(Rahul),മനസ്സൊന്നു പതറി
ആലോചനയിലാണ്ടു.😝പിറ്റേനാൾ അവനും Ok
പറഞ്ഞതോടെ റെന്റ് കാർ എന്ന പഴശ്ശിയുടെ
പഴയ തന്ത്രം പുറത്തേക്കെടുക്കാൻ
ഉറപ്പിക്കേണ്ടി വന്നു!💰😎😅

#സീൻ_നാല്:
പിന്നീടങ്ങോട്ട് ആളെകൂട്ടാനുള്ള വ്യഗ്രതയായിരുന്നു.എട്ടുപേർ ഉണ്ടെങ്കിൽ
ബഡ്ജറ്റ് ഈസി ആവും എന്ന
ശുഭപ്രതീക്ഷയിൽ നാളുകൾ പിന്നെയും
കടന്നുപോയ്..അതിനിടയിലാണ്
തീപ്പട്ടി(Vishnu TR)അങ്ങകലെ
ചെന്നൈയിൽനിന്നും ഒരു പച്ചക്കൊടി
പറത്തി വിട്ടത്.🙄🤒🤒🎐
സന്തോഷങ്ങൾക്ക് അതിരില്ലായിരുന്ന നേരങ്ങൾ.
എന്റെ പ്രയാണങ്ങൾക്ക് പിന്തിരിപ്പില്ലാത്ത,
ആ പൈസക്ക്‌ എത്ര വെള്ളമടിക്കാം എന്ന
മൂഞ്ചിയ ചിന്തകളില്ലാത്ത ഒരുകൂട്ടം
ഒത്തുകിട്ടിയതിന്റെ സന്തോഷം!!😍🤗
എന്റെ ശുഭാപ്തിപോസ്റ്റിലേക്ക് ഗോളടിച്ച് കാർന്നോരും(Vimal )എന്നെ ഞെട്ടിച്ചു.😯
അന്നേരമാണ് തടസ്സങ്ങളുടെ ആദ്യപ്രഹരം😑
ചിലകാരണങ്ങളാൽ മേൽപ്പറഞ്ഞ
രണ്ടുപേർക്ക് ഒഴിയേണ്ടിവന്നതും,
അമ്പട്ടന്(Arjun )ആക്സിഡന്റ് ആയതും
ഈ കാലയളവിലായിരുന്നു.😕😒
ആറെങ്കിൽ ആറ് എന്നുറപ്പിച്ച് ടെന്റിനും മറ്റുമുള്ള
പാച്ചിലുകൾ.⛺പിന്നീടുള്ള നാളുകളിൽ,
സുരക്ഷാ വാണിംങ്ങുകളും,ഇമോഷണൽ
അപ്പ്രോച്ചുകളുമായി അമ്മയും അവളും
പരീക്ഷിച്ചെങ്കിലും,ഇതല്ല ഇതിന്റപ്പുറം ചാടി
കടന്നവനാണീ കെകെ ജോസഫ് എന്ന മട്ടിൽ
ഞാൻ,യാത്ര സ്വപ്നം കണ്ട്തന്നെ നടന്നു.😇🤓😴

#സീൻ_അഞ്ച്:
നാലാഴ്ച്ച ഞങ്ങൾ മഷിയിട്ടു നോക്കി കിട്ടാഞ്ഞ
കാർ അച്ഛന്റെ സുഹൃത്ത് വഴി ഒപ്പികേണ്ടിവന്നു.
റെന്റ് കാറിന്റെ നൂലാമാലകൾ അത്രത്തോളമുണ്ട്.
കടന്നകൈക്ക് ഒരു പട്രോൾ🚙വാങ്ങിയാലോ
എന്നുപോലും ഞാൻ ചിന്തിക്കുകയുണ്ടായി.😂😷
നാല് കാലുകൾ കുത്തി മുകളിൽ ടാർപോളിൻ
വിരിച്ചതിന് ടെന്റ് എന്ന പേരിടാൻ ഒരുങ്ങിയ
ഞങ്ങൾക്ക്,മണ്ടത്തരങ്ങൾ തിരുത്തിതന്ന്
കൂടെനിന്ന് സഹായിക്കാൻ അച്ഛൻ തയ്യാറായത്
എന്നെ ശെരിക്കുമതിശയിപ്പിച്ചു!!അച്ഛനെന്നും
അങ്ങനെയൊക്കെയായിരുന്നു..
എങ്കിലുമൊരുന്മേഷം💪
മ്മടെ അനിയൻ ചെക്കനും
(Vishak)സഹായങ്ങൾക്ക് കൂടെകൂടി!👬
കൂടെ ചേരാൻ കസിൻബ്രോ ക്രിഷും(Anand)
അണിയറകൾ കെങ്കേമമായിരുന്നു!💨💨
ഓണത്തിന് മൂന്ന് നാൾ മുന്നേ
എവലൂഷന്റെ പുതിയവീട്ടിൽ ഇരുന്ന്
സംസാരിക്കുമ്പോഴാണ് ടീവിയിൽ
കർണാടകയിൽ നടക്കുന്ന
ആഭ്യന്തരകലാപം കാണുന്നത്.(Cauveri dispute)
അതുവരെ അവന്റൊടന്നു തിന്ന ചിക്കൻ
പീസൊക്കെയും ഒറ്റയടിക്ക് ദഹിപ്പിച്ചു
കളയാൻ പാകത്തിൽ ശക്തിയുള്ള വാർത്ത.📺
അന്യസംസ്ഥാന വാഹനങ്ങൾ കൂട്ടിയിട്ട്
തീവെക്കുന്ന കാഴ്ച്ച കണ്ടിരുന്നത്
ഒരു വലിയ മോഹത്തിനും കൂടെ ഉള്ളിൽ
ചിതയൊരുക്കിയാണ്!!!പ്ലാൻ ബി കരുതാം
എന്നുറപ്പിച്ചു..പോവുക തന്നെ..✌
ഒരാഴ്ച്ച എങ്ങോട്ടെങ്കിലും പോയി അലയുക തന്നെ.😎സഞ്ചാരി ഗ്രൂപ്പിൽ നിന്നും
കർണാടകയിലെ അവസ്ഥകളെപറ്റി കുറേയേറെ
അറിയാൻ കഴിഞ്ഞത് വളരെ ഉപകാരപ്രദമായ്!
അവിടെയുള്ള സഞ്ചാരികളിൽ നിന്നും
KL വണ്ടികൾക്ക് ഭീഷണി കുറവാണെന്ന
വസ്തുത മനസ്സിൽ പിന്നീട്
പ്രതീക്ഷകളുടെ മരുപ്പച്ച തീർത്തു..🤗
ഒടുവിലൊരുനാൾ ഓണം
പാഞ്ഞടുത്തു..തൊണ്ണൂറോളം നാളുകൾ പ്ലാൻ
ചെയ്ത പ്രയാണത്തിന്‌ ഇനിയൊരു
ദിനംകൂടിയെന്ന് ഓർമ്മിപ്പിച്ച്,തിരുവോണം
തകൃതിയായി തറവാട്ടിൽ!!👨‍👨‍👦‍👦👨‍👨‍👦😍😘

#സീൻ_ആറ്:
വണ്ടിയെടുക്കാൻ അതിരാവിലെ പോയ
എനിക്കും അച്ഛനും Owner തന്നത്
രണ്ടുമണിക്കൂർ പോസ്റ്റ് ആയിരുന്നു..🏴🙄😡
നൈറ്റ് ഫുൾ ഡ്രൈവ് ഉള്ളതുകൊണ്ട് വ്യഴാഴ്ച്ച
പകൽ കുറെ ഉറങ്ങാം എന്ന് സ്വപ്നം
കണ്ടായിരുന്നു ഞാൻ ഇരുന്നത്.വണ്ടിയെടുത്തു
വന്നാൽ കുശാലായൊരുറക്കം.😴എന്നാൽ
ഉച്ചക്കുവന്ന എന്നേം കാത്തു വീട്ടുകാർ
സിനിമക്ക് പോകാനിരുന്ന കാഴ്ച കണ്ണിൽ
ഈറനണിയിക്കുന്നതായിരുന്നുവെന്ന്
ഈ വേളയിൽ ഞാൻ ഓർക്കുന്നു😐സിനിമ
കണ്ടുവന്ന എനിക്ക്,യാദൃശ്ചികമായ് കിട്ടിയ ഒരു
AutoCAD വർക്ക്‌ കൂനിന്മേൽ കുരു വെച്ച്
തന്നു.💭എല്ലാം കഴിഞ്ഞൊടുവിൽ ബാഗ്
എടുത്തുവെക്കുമ്പോൾ സമയം എട്ടരയായി
എന്നുള്ളത് ഞെട്ടലോടെയാണ് ഞാൻ
ഉൾക്കൊണ്ടത്..ദൂരം അത്രക്കുണ്ട്
ഓടിച്ചെത്തിക്കാൻ..🙄
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു!ചത്ത മനസ്സുമായി
പോകേണ്ടിവരുമോ എന്നാലോചിച്ച്
അരമണിക്കൂർ കിടന്നു..കണ്ണുകളടയും
മുന്നേയായിരുന്നു ഉണ്ണിയുടെ വിളി.
ടൈം അറിയാൻ!എല്ലാവരെയും അലേർട്
ആക്കിനിർത്തി,അവളെ വിളിച്ചു യാത്ര പറഞ്ഞു
കുളിക്കാൻ കയറിയപ്പോൾ അത്രയും
നാളുകളിലെ ആവേശം മുഴുവൻ
തണുത്തപോലെയായിരുന്നു..😣ചോദ്യങ്ങൾ
പിന്നെയും ആരൊക്കെയോ,ആരോടൊക്കെയോ
ചോദിച്ചും പറഞ്ഞുംകൊണ്ടിരുന്നു..😈

#സീൻ_ഏഴ്:
വരാൻ പറ്റാത്തതിലുള്ള വിഷമം
നന്നേയുണ്ടായിരുന്ന കാർന്നോർ,പാക്കിങിനും
യാത്ര പറയാനും ഒപ്പംതന്നെയുണ്ടായത്
അന്നേരം ചെറിയ വിഷമം തോന്നിച്ചു!💔
ചുറ്റുമുള്ള അമ്പലങ്ങളിൽ പ്രാർത്ഥിച്ച്
വണ്ടിയെടുത്തത് രാത്രി പതിനൊന്നരയോട്
കൂടെ.ആദ്യ സ്റ്റോപ്പ് തലശ്ശേരിയായിരുന്നു
മനസ്സിൽ,എങ്കിലും നീങ്ങും തോറും ആ
ഞെട്ടിക്കുന്ന യാഥാർഥ്യം ഞാൻ
തിരിച്ചറിഞ്ഞു.കാറിന്റെ ഫ്രണ്ട്,റിയർ
ഗ്ലാസ്സുകൾക്കു പുറമേ,മിറർ കൂടി രാത്രി ബ്ലർ
ആയി വരുകയാണ്‌.അത്യപൂർവ്വ പ്രതിഭാസം.

[ഇതിനു പരിഹാരല്ല്യാ കുട്ടീ..It is Incurable]

സഹ അവസ്ഥക്കാർ,എല്ലാംതന്നെ ആ അവസ്ഥ
തിരിച്ചറിഞ്ഞു.വേഗം കുറഞ്ഞു,ഹൈ ബീം അടിച്ചു
എല്ലാവരെയും കൊതിപ്പിച്ച് കടന്നു കളയാം
എന്നുറപ്പിച്ച ഞാൻ ലൈറ്റ് നോബ് തൊട്ടപ്പോൾ
അറ്റാക്ക് വന്ന എയ്ഡ്സ് രോഗിയുടെ
പോലെയായിരുന്നു..😫ഹൈ ബീം ഇല്ല..
അതോ വണ്ടി മറന്നു പോയതാണോ.
തലകളിലെ കുരുത്ത്വ ദോഷം തിരിച്ചറിഞ്ഞു
മുന്നോട്ടെന്നെ..😑എതിരേ വന്ന കേമന്മാരുടെ
പഞ്ച-ലൈറ്റ് ഡിസ്കോയിൽ ഞങ്ങളുടെ വേഗത
പിന്നെയും കുറയുകയായിരുന്നു.കഷ്ടപ്പാടുകൾ
ഇമ്മിണി സഹിച്ചു കാസർകോട് ചായക്ക്‌
ചവിട്ടുമ്പോൾ ആകാശം പെരപെരാ
പെലർന്നിരുന്നു..☕🌄അപ്പോഴാണ് ജീവൻ
വെച്ചത്..രാത്രി ഡ്രൈവ് ഒഴിവാക്കി പ്ലാൻസ്
റീഷെഡ്യൂളീയാൻ തീരുമാനമായതും
അപ്പോൾതന്നെ.തുടർന്നങ്ങോട്ട്,മംഗലാപുരം
പിടിച്ചു.ഭക്ഷണം തോന്നുന്നിടത്തുനിന്നും
എന്നമട്ടിൽ.😏ഉച്ച തിരിയാറായപ്പോൾ
മുരുഡേശ്വരം അടുത്തിരുന്നു!!♨
ചൂട് കുറയുംതോറും കണ്ണിൽ
ഇരുട്ടുകേറുന്ന പേടിയായിരുന്നു കൂടെ.🙃

#സീൻ_എട്ട്:
ഗോകർണം എത്തിയത് വെള്ളിയാഴ്ച്ച
സന്ധ്യയോടുകൂടിയാണ്..അതും ബോണറ്റ്
ചുട്ടുപൊള്ളി പുക പുറത്ത് വന്നപ്പോൾ.💨💢♨
കൂളന്റ് വറ്റിയിരിക്കുന്നു എന്ന നഗ്നസത്യം
അപ്പോഴാണ് എല്ലാവരും അറിയുന്നത്.🔔
സെൽഫികളും,സൊറപറച്ചിലും,
ആകുലതകളുമായി നേരം ഗോകർണത്തിന്റെ
കടലോരം കാർന്നുതിന്നു.🏝🌅ഒടുവിൽ
റേഡിയേറ്ററിന്റെ അണ്ണാക്കിൽ ഒരുപിടി
പൂഴിവെള്ളം ഒഴിച്ച് യാത്ര..🛣
നിലക്കാത്ത യാത്ര..സബറോം കി,
അല്ലേൽ വേണ്ട!കഥയിനിയുമുണ്ട് പറയാൻ!😂😁

#സീൻ_ഒമ്പത്‌:
സമയം ആറ്മണിയോടടുത്താണ് കാറിനെ
ഹൈവേക്കരികെ കണ്ടൊരു ആശുപത്രിയിൽ
പ്രവേശിപ്പിക്കുന്നത്.🏥അവിടെ കണ്ടുമുട്ടിയ
ഒരു കന്നഡ യുവാവ് തന്ന നിർദേശങ്ങൾ
ചെവികൊണ്ട് പിന്നെയും മുന്നോട്ടുപോയി!
വീടുവിട്ടു 530 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ
മറ്റൊരു രാത്രികൂടി വന്നിരുന്നു.
പകൽ വെട്ടത്തിൽ നൂറിൽ പായുന്ന വണ്ടി🌎🌏
ഇരുട്ടിൽ നാല്പതുകളിലേക്കും,
മുപ്പതുകളിലേക്കും ചുരുങ്ങുന്ന കാഴ്ച്ച
നിർവൃതിയോടുകൂടിയാണ് ഞാൻ ആസ്വദിച്ചത്,
എന്ന് പ്രേത്യേകം പറയേണ്ടതുണ്ട്..✌👌
ഒരുവേള ഞാൻ,നല്ലൊരു വണ്ടി ഇത്തരത്തിൽ
Maintain ചെയ്ത ആ ശ്വാനപുത്രനെ
ഓർത്തുപോയ്!!🙌🙏
തുടർന്നങ്ങോട്ട്‌ ദേശീയപാതയെന്ന പേരിൽ
അവിടെ പ്രചരിക്കുന്ന മണ്ണ് വഴികളെ
അത്ഭുതത്തോടെ നോക്കിക്കണ്ടു..👀
ആരോ ടാർ ചെയ്യാൻ മറന്ന
നാഷണൽ ഹൈവേ എന്ന എന്റെ കവിത
അന്വേർത്ഥമാവുന്നതിവിടെയാണ്.📝
കുറേയിടങ്ങളിൽ ഏതൊരു വേഗതാപ്രേമിയേയും
ഹരംകൊള്ളിക്കുന്ന പാതകൾ ഉണ്ടായിരുന്നു
എന്നതും പറയേണ്ടതുണ്ട്.😙

[പശുപട്ടികൾ,ചെക്കിങ് പോസ്റ്റുകൾ,
ടോൾ പ്ലാസകൾ,കാട്ടുകള്ളന്മാർ..
പലദേശ പരപോലീസുകൾ,
നാടോടികൾ ഞങ്ങളുമൊപ്പം..]

#സീൻ_പത്ത്:
ഫ്രണ്ട് ഗ്ലാസ്സിലേക്കും,മിററിലേക്കുമുള്ള
ദുസ്സഹമായ സ്‌ട്രെയിൻ കൊടുക്കൽ
എന്നെയാകെ തളർത്തിയ പോലെ..😪
അന്നേരം ഞാൻ ഇടക്കിടക്ക് ബ്രേക്ക് ചവിട്ടി
സൈഡ് ആക്കുമ്പോഴെല്ലാം,ചാടിവന്ന് സോപ്പ്
വെള്ളം കൊണ്ടൊരു വാട്ടർസർവീസ്
നടത്തിയ മല്ലനും,കുരുടിയും
മറക്കാനാവാത്ത കാഴ്ച്ചയാണ്..😍😍
വഴിവിളക്കുകൾ,ബോർഡുകൾ..എല്ലാം
കാണണമെന്നുണ്ട്...ಠ_ಠ

[ഈ ഗ്ലാസ് അതിനു സമ്മധിക്കുന്നില്ലാലോ..
ദൈവമേ!!]

മുന്നോട്ടുതന്നെ..(╯︵╰,)
ഒടുവിൽ ഗോവ-230km എന്ന് കണ്ടൊരിടത്ത്
എന്റെ കണ്ണാകെ കുഴഞ്ഞുവീണു..
ഒരിഞ്ചു സ്‌ട്രെയിൻ കൊടുക്കാൻ പറ്റാത്തത്ര
തളർച്ച.അന്നേരം വണ്ടി തൽകാലം ഉണ്ണിക്ക്
കൈമാറാൻ എല്ലാവരും പറഞ്ഞപ്പോൾ
രണ്ടാമതൊന്നാലോചിച്ചില്ല..🙂
അവനിലെ ഡ്രൈവറെ എനിക്ക് മുന്നേ ബോധ്യപ്പെട്ടിട്ടുള്ളതാണ്..✔
അവിടന്നങ്ങോട്ട്,നൂറ്റിയറുപതു കിലോമീറ്റർ
അവൻ ഓടിച്ചെത്തി..പിന്നീടുള്ള എഴുപതോളം
കിലോമീറ്റർ തീർത്തും എക്സ്പീരിയൻസ്
ഇല്ലാത്ത മങ്കുവിനെ ഏല്പിച്ചുനോക്കി.🎲
നന്നായ് മെച്ചപ്പെട്ടിട്ടുണ്ട് താനെന്ന് അവൻ
തെളിയിച്ചു.ഗോവയിൽ നട്ടപാതിരക്ക്  റിസോർട്ട്
തപ്പി ഊപ്പാടിളകിയത് മെച്ചം.ഒടുവിൽ ബാഗയിൽ
നിന്നകന്ന്,ഒരു പാം റിസോർട്ടിൽ ചെക്ക് ഇൻ
ചെയ്ത് സുഖനിദ്ര..ശനി ഉച്ചക്കാണ്
തലപൊന്തിയത്.നേരെ റെഡിയായി,
ഒരു പോർഷ് ലഞ്ച്🎈🍝🍤🍾
ബഡ്ജറ്റ് നോക്കാതെ നോട്ടുകൾ പാറിനടന്നു!💰
ആരംഭത്തിലെ നെഗളിപ്പ് എന്നൊക്കെ
വേണമെങ്കിൽ അതിനെ പറയാം..🌶
അതിനു ശേഷം ബാഗ ബീച്ച് കാണൽ!😜
പെണ്ണുങ്ങൾ പേരിനു മാത്രം തുണിയുടുക്കുന്ന
മനോഹരമായ ആചാരം വൈകാണ്ട് ഇന്ത്യയിൽ
എല്ലായിടത്തും ഉണ്ടാവുമോ എന്തോ..
ശേഷം ഒരു ഹുക്ക ഈവ്..😍🌅♨
അതിനു ശേഷമൊരു സൊറപറച്ചിൽ.
സമയം ഒരുപാടങ്ങു പോയപ്പോൾ റൂമിലേക്ക്
മടക്കം..റ്റിറ്റോസ് ലൈനിലെ കൊടുംട്രാഫിക്കിൽ
ഒരു ടാക്സികാരനെ ഞാനെന്റെ
ഇന്നോവ കൊണ്ടൊരു ഉമ്മ വെച്ച്കൊടുത്തു.💋
ഗോവയൊക്കെയല്ലേ!!അവനതാ സ്പിരിട്ടിൽ
എടുക്കാത്തതുകൊണ്ടും,അവന്റെ നാടായതു
കൊണ്ടും,പാഞ്ഞുപോവാൻ ഒരു പഴുത് പോലും
ആ ഗുദാമ്പിലെ സ്ഥലത്തില്ലായിരുന്നതുകൊണ്ടും,
മോശമല്ലാതത്തൊരു തുക അവിടെ ഈശിപൂശി!
റൂമെത്തി പിന്നെയും ബഡ്ജറ്റ്
റീഷെഡ്യൂളിങ്..പ്ലാൻ ചർച്ചകൾ,
പിന്നെ ഹെയ്‌ൻകെയ്നും..🍻

#സീൻ_പതിനൊന്ന്:
മടക്കം സുർള മഹാദേവ് ക്ഷേത്രം കണ്ടാവാം
എന്ന് മുന്നേകൂട്ടി തീരുമാനിച്ച പോലെ വണ്ടി
നാട്ടിലേക്ക്..സുർള വഴി ദുധ്‌സാഗർ
കേറിയാൽ,പിന്നെ ഗോവൻ
അതിർത്തികൾ പിന്നിലുപേക്ഷിക്കാം.
പിന്നെ മൊത്തം കർണാടകയാണ്..
സുർള ക്ഷേത്രം കണ്ടപ്പോൾ പല്ലവന്മാരുടെ
ശില്പപാരമ്പര്യം നന്നേ ബോധ്യപ്പെട്ടു..
അത്രമേൽ ഭംഗിയുള്ള ഒരു കോവിൽ
അതിനുമുന്നേ ഞാൻ കണ്ടിട്ടില്ലയെന്നത്
വാസ്തവം.ശേഷം തിരിച്ചത്,
ദുധ്‌സാഗറിലേക്ക്..

[വഴികൾ മഞ്ഞുമൂടുന്നതിന് മുന്നേ..
അവളിലേക്ക് എത്തണം..]

#സീൻ_പന്ത്രണ്ട്:
ദുധ്‌സാഗർ എത്തിയപ്പോഴാണ് പണി
പാളിയെന്നറിഞ്ഞത്..ഒഫീഷ്യൽ വഴിക്ക്
പാരലൽ ആയി ഓടുന്ന ചരക്കുവണ്ടിയിൽ
അള്ളിപ്പിടിച്ചു വെള്ളച്ചാട്ടത്തിന്റെ അടിവാരം
എത്താം എന്നായിരുന്നു ഉള്ളിലെ അജണ്ട..😇
അത് നടക്കില്ലെന്നുറപ്പായപ്പോൾ അവിടെ കണ്ട
Unauthorized ഗൈഡ്സിനോട് കാര്യവിവരങ്ങൾ
തിരക്കി.തലയൊന്നിന് അന്ന്യായ വില
പറഞ്ഞപ്പോൾ തന്നെ ഉള്ളൊന്ന് കാളി..😶

[ഞങ്ങടെലാണേൽ ഒരഞ്ഞൂറു രൂപായുണ്ട്..
അതിനാണേൽ അതിന്റേതായ ചിലവുകളുണ്ട്😏]

#സീൻ_പതിമൂന്ന്:
വെറുതെയല്ലെടാ നിനക്കൊന്നും തമിഴ്‌നാട്
ഒരുതുള്ളി വെള്ളം തരാത്തെ എന്ന് കന്നഡികരെ
പ്രാകീട്ട് വണ്ടി ജോഗിലേക്ക്..ജോഗിന് സമീപം റൂം
എടുത്തു!നിദ്ര.😴😴അതിരാവിലെ ജോഗിലേക്ക്.
സ്വർഗ്ഗസമാനമായ വഴികൾ കഴിഞ്ഞാണ് ജോഗ്
എത്തിയത്.ഈ സുന്ദരകാഴ്ച്ചകൾ മനുഷ്യർക്കായ്
ഒരുക്കിയ പശ്ചിമഘട്ടത്തിന് നന്ദി പറഞ്ഞു
മുന്നോട്ട്.ജോഗ് ഒരു കിലോമീറ്റർ ഓപ്പോസിറ്റ് നിന്ന്
കാണേണ്ട ദുരവസ്ഥ അവിടെ കണ്ട ഒരു
മധ്യവയസ്കൻ ഒഴിവാക്കി തന്നു..അറുന്നൂറു
രൂപയുടെ ചിലവിൽ മറ്റാരുമധികം കാണാത്ത
ജോഗിന്റെ മാസ്മരികത കാട്ടിത്തരാമെന്ന
ഉറപ്പിൽ മൂപ്പരും ഞങ്ങളോടൊപ്പം കാറിൽ
കയറി..സാമാന്യം നല്ലരീതിയിൽ മലയാളം
സംസാരിച്ചിരുന്ന അയാളെതന്നെ ഗൈഡ് ആയി
കിട്ടിയത് നന്നായെന്ന് തോന്നി😇
ഞാൻ വണ്ടിയെടുത്തു.അറിഞ്ഞു വന്നപ്പോൾ കക്ഷി ഞങ്ങളുടെ അയൽക്കാരനാണ്,
നാട്ടിൽ.🏠🏡ആൾടെ അച്ഛനമ്മമാർ പീച്ചി
നിവാസികളായിരുന്നുവത്രേ..
അവരുടെ നാടിനെ പറ്റിയുള്ള കേട്ടറിവ് മാത്രേ
അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ..
നാട് കാണണമെന്ന തീവ്രാഭിലാഷം
അദ്ദേഹത്തിനുണ്ടെന്ന് അദ്ദേഹത്തിന്റെ
വർത്തമാനത്തിൽനിന്നും തോന്നി!!

[രാഘവേട്ടാ ഞങ്ങൾ വന്ന വഴിയാ അത്..🛣
കേരളത്തീന്ന്..🙂]

#സീൻ_പതിനാല്:
ഏതൊക്കെയോ ഉടുവഴികൾ താണ്ടി
ചെന്നുകേറിയത് ഒരു മേച്ചിൽപുറത്തിൽ..
അവിടെ നിന്ന് അദ്ദേഹത്തിന്റെ നിർദ്ദേശത്താൽ
കണ്ട വ്യൂ പോയിന്റുകൾ പറഞ്ഞു
ഫലിപ്പിക്കേണ്ടത് എങ്ങനെയെന്ന്
എനിക്കറിയില്ല..🤗മനസ്സിന് ചൂട്
കൂടുന്നുവെന്ന് തോന്നുമ്പോൾ,
പോയി കാണണം അതൊന്ന്!!!!
നിങ്ങളോരോരുത്തരും..✋
ആ കുളിർമക്ക് ശമിപ്പിക്കാനാവാത്ത
താപം ഇഹലോകത്തിലില്ല..!
അത്രമാത്രമേ പറയുന്നുള്ളൂ..(。♥‿♥。)
ആ സഹായിക്ക് നന്ദി പറഞ്ഞു പിരിഞ്ഞു.
ഭക്ഷണശാലക്കായുള്ള തിരച്ചിൽ..
അപ്പോഴാണ് വൈകിയ സമയം കണ്ണിൽ പെട്ടത്..മുരുഡേശ്വരമാണ് അടുത്ത ലക്ഷ്യം..
അതും സായാഹ്നത്തിന്‌ മുന്നേ..🌅

#സീൻ_പതിനഞ്ച്:
87km Within 1hr n 10mnts..🚙💨💨
ആ മരണപാച്ചിലിന് ഫലം കണ്ടു..
സൂര്യമടക്കം മുൻപ് കണ്ടതിനേക്കാൾ ശ്രേഷ്ഠം😍
സർവ്വം ശിവമയം.._/\_ ( ˘ ³˘)
യാദൃശ്ചികമായി അവിടെ റൂം എടുക്കാൻ
തീരുമാനിക്കുകയായിരുന്നു..ഏറ്റവും നല്ല
രാത്രികളിലൊന്ന്..അടുത്ത പ്രഭാതം മൂകാംബിക
ഉഡുപ്പി വഴി ചാർട്ട് ചെയ്ത് റൂം ചെക്ക് ഔട്ട്!
മറ്റു ദേവീക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി
ജ്യോതിർലിംഗ പ്രതിഷ്ഠയാണ് മൂകാംബികയിൽ.
അതിനാൽ തന്നെ ദിവസത്തിലെ മൂന്ന്‌
നേരങ്ങളിൽ മൂന്ന് മൂർത്തിഭാവങ്ങളിലാണ്
ദേവി അമരുന്നത്.പ്രാസമൊത്ത് വന്നപോലെ
മൂന്നുമണിക്കുള്ള നടതുറക്കലിൽ
തൊഴുതിറങ്ങിയ ഞങ്ങൾ,അവിടെയുള്ള
ഒരു കേരളഹോട്ടലിൽനിന്നും ഭക്ഷണം
കഴിച്ചു..കുടജാദ്രി മിസ്സാക്കാൻ
മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല!
മുന്നേ കണ്ടിട്ടുള്ളതാണ്.എന്നാൽ കൂടി,
ഹനുമാൻ ലക്ഷ്മണചികിത്സക്കായി
മൃതസഞ്ജീവനി തേടി വന്ന മലനിരകളിലെ,
കുടജാദ്രിക്ക് വർഷംമുഴുവൻ കുളിർമയാണ്.
നമ്മുടെ വീരഗാഥകളുടെ തലയെടുപ്പും.
എങ്കിലും,സമയ പരിമിതിയുള്ള
മങ്കുവിനെയോർത്ത് ആ മോഹങ്ങൾ
പിന്നിലുപേക്ഷിച്ച് വണ്ടി ഉഡുപ്പിയിലേക്ക്..

#സീൻ_പതിനാറ്‌:
ഉഡുപ്പിയിൽ ശെരിക്കൊന്നു പെട്ടുപോയി..😕
നാനാഭാഗം കണ്ട കോവിലുകൾ,
ഒരുകൂസലുമില്ലാതെ നിൽക്കുന്ന
ഗോമാതകൾ..അശ്വങ്ങൾ..🐮🐮🦄🦄
ഏതോ ഒരു കർമ്മിക്ക് വഴിയൊരുകാനായ്
വ്യഗ്രതപ്പെടുന്ന പരിചാരകർ..😏
ഭക്തരെ ആട്ടിയോടിക്കുന്ന വൃത്തികെട്ട
സവർണത ഉഡുപ്പിയിൽ തുടരുകയാണ്..😤
അവിടെ മാത്രമല്ല,പലയിടത്തും
അങ്ങനെയൊക്കെ തന്നെയാണ്.
ദൈവത്തേക്കാൾ വലിയ ശാന്തികൾ..
ചെറുവിത പർചേസുകൾ കഴിഞ്ഞു വണ്ടിയിൽ
കയറിയപ്പോൾ ആരോ പറഞ്ഞുകേട്ടു...
"ട്രിപ്പ് അവസാനിക്കയായി" എന്ന്..
ഉഡുപ്പിക്ക് ശേഷം വലിയ ലക്ഷ്യസ്ഥാനങ്ങൾ
അവസാനിച്ച മട്ടായിരുന്നു കാര്യങ്ങൾ..
നീണ്ടൊരു ഡ്രൈവിന്റെ അവസാനം
350 കിലോമീറ്ററുകൾ അകലെ..അത്താഴം
തേടിപിടിക്കാനുള്ള പാച്ചിലാണടുത്തത്.😐

#സീൻ_പതിനേഴ്:
സ്വദേഹത്തുള്ള തുളയേക്കാൾ വലിയ തുള
നെഞ്ചിൽ വീഴ്‌ത്തുന്ന വടയുള്ള,
പതിനെട്ട് രൂപയുടെ ചായ,കൊക്കകോള അടപ്പിൽ
ഒഴിച്ച് തരുന്ന ഒരു പ്രേത്യേകതരം ഹോട്ടലിൽ
ഇടനേരം ചായക്ക്‌ കയറിയത്
അങ്കലാപ്പുണ്ടാക്കി..💰😔
അത്താഴത്തിന്‌ കരുതിയ ശേഷിപ്പിൽ
നല്ലൊരു ഭാഗം അവിടെ പോയി.തുടർന്നങ്ങോട്ട്
ആദ്യം മനസ്സിൽ തെളിഞ്ഞ മുഖം പ്രസാദിന്റെതായിരുന്നു..(Vishnu Prasad k)
കോഴിക്കോട്!🚦

#സീൻ_പതിനെട്ട്:
മുന്നൂറ്റിയമ്പത് കിലോമീറ്റർ അപ്പുറമാണ് അവൻ!
വിശപ്പാണേൽ ഇരുപത് സെന്റിമീറ്റർ താഴെയും..
ദൈവമേ എനിക്കെന്തിനീ വിധി,ഒരായിരം
കിനാക്കളാൽ കുരുന്നുകൂടൊരുക്കിടുന്നു,
കാലം കെട്ടുപോയ് കോലം കെട്ടുപോയ്..
പാട്ടുകൾ അവസരത്തിനൊത്തുയർന്നു.🎶
കോഴിക്കോടിന് 70 കിലോമീറ്റർ
അകലെയെത്തിയപ്പോൾ വണ്ടി പിന്നെയും
ഉണ്ണിക്ക് കൈമാറി.ഒന്ന് മയങ്ങണം..😒
അത്രക്കുണ്ട് ക്ഷീണം.അവിടെ
എത്തിയപ്പോൾ നേരം ബുധനാഴ്ച്ച പുലർച്ച
മൂന്നര.അവനെയും പൊക്കിയെടുത്ത്
വണ്ടിയിലിട്ടു.രാത്രിയിലും ഉണർന്നിരിക്കുന്ന
നഗരത്തിന്റെ കോണുകളിൽ അലഞ്ഞൊരുവിധം
ഒരു ഹോട്ടൽ തപ്പിപിടിച്ച് കുശാലായൊരു
മൃഷ്‌ഠാനഭോജനം..😍😋😍ബിൽ അവന്റെ ഡീൽ ആയോണ്ട്,പുട്ടും,പൊറോട്ടയും,ചിക്കനും,ബീഫും
ചായയും മട-മടാന്ന് അകത്തേക്ക്
കേറിപോയി.ഒടുവിൽ അവശേഷിച്ച അവന്റെ
ബാലൻസ് ഡീസലിന്റെ ദയനീയാവസ്ഥ
ചൂണ്ടികാണിച്ച് എഴുതി വാങ്ങി നാട്ടിലേക്ക്..⛽😂
മങ്കു ഓടിച്ചതുകൊണ്ടാണോ എന്തോ,
കണ്ണ് തുറന്നുതന്നെയിരുന്നു..👁👁വഴിയിൽ
CALICUT യൂണിവേഴ്സിറ്റി കണ്ടതൊഴിച്ചാൽ,
ബാക്കി കാഴ്ച്ചകൾ സുന്ദരമായിരുന്നു..😅😀

SLR-ന്റെ അഭാവം നികത്താൻ സഹായിച്ച എന്റെ
Motog4Plus ക്യാമറക്കും,ദാഹിച്ചപ്പോഴെല്ലാം വെള്ളം തന്ന വഴിയോരങ്ങൾക്കും,
ഭക്ഷണം തന്ന കൈകൾക്കും,
അനുഗ്രഹിച്ചു വിട്ട വഴിയമ്പലങ്ങൾക്കും,
പറക്കുംതളികയായിരുന്നുവെങ്കിലും
അടിയന്തര ഘട്ടത്തിൽ വണ്ടിയൊപ്പിച്ചു തന്ന
സിനോജേട്ടനും,പ്രാർത്ഥനകളോടെ കാത്തിരുന്ന
അച്ഛനുമമ്മക്കും,പിന്നെയെന്റെ പെണ്ണിനും
തീരാനന്ദിയോടെ നിർത്തുന്നു..😘
അവസ്ഥ ട്രിപ്പുകൾക്ക്
വരാൻ എന്നും ഉത്സാഹം കാണിച്ചിട്ടുള്ള
ഇമ്പൂരിയും(Suraj Kr),ഗോകുവുമെല്ലാം(Gokul)
സാഹചര്യങ്ങൾ കൊണ്ടുമാത്രം ഒഴിയേണ്ടി
വന്നതും വേദനാജനകമായിരുന്നു..😒😒

ഇനിയുമുണ്ട്..വഴികൾ..
ഇനിയുമുണ്ട് യാത്രകൾ..🤗

No comments:

Post a Comment