Thursday, 6 April 2017

കൊല്ലിക്ക്..🏔🏞

01/04/17⏲05:45:45PM
'ചേട്ടാ ഒരു ഫ്രിഡ്ജ്,ഒരു വാഷിംഗ് മെഷീൻ മൂന്നാല്
ചെറുകിട ഇലക്ട്രോണിക് ഐറ്റംസ് പിന്നെ രണ്ട്
ചാക്ക് ബുക്കും....മൊത്തത്തിലെത്ര കിട്ടും?'

'അത്പിന്നെ പരമാവധി മ്മക്ക് നോക്കാം..'

'അങ്ങനെ പരമാവധി നോക്ക്യാൽ പോര ചേട്ടാ..
ഇത്തവണത്തെ അത്താണിയാണിത്!!😁
🗺🚘⛽ ടൂർ പോവാൻ..🤓അപ്പോൾ സേട്ടൻ,
അറിഞ്ഞുവല്ലതും കൂടെ തന്നയക്കേണം..'
കുചേലന്റെ വഞ്ചിപ്പാട്ടാണ് ടോണിൽ വന്നത്..🎶
നടത്തറ ഇന്നോവ ഞങ്ങളെ കാത്ത്
കിടക്കാണെന്ന് അണ്ണാച്ചിക്ക് അറിയേണ്ട
കാര്യമില്ലാലോ..😈🚘

ഇതെന്താ ഇങ്ങനൊരു യാത്രയെന്നല്ലേ..?😂

അത് വറ്റ് എല്ലിനിടയിൽ കുത്തിയിട്ടുള്ള
എന്ത് വിറ്റും ടൂറേഷ്യ എന്ന രോഗാവസ്ഥയാണ്😑
It Is Incurable!!!!🤑അല്ലേലും പണ്ടൊക്കെ
ഓരോ ആറുമാസങ്ങളിൽ വേൾഡ് കപ്പ് പോലെ
കൊണ്ടാടിയിരുന്ന ഞങ്ങളുടെ അവസ്ഥ ടൂർ
ഇപ്പൊ ഡൊമസ്റ്റിക് ലീഗ് പോലെ സർവ്വ-
-സാധാരണമായത് പലകുടുംബങ്ങളിലെയും
അരിയുടെ വേവ് കുറിച്ചിരിക്കുന്നുവെന്ന്
എനിക്ക് തോന്നി തുടങ്ങീട്ട് നാളേറെയായി..😶
എന്നാലും ഞാൻ ഓരോ മാപ്പും,പ്ലാനുമായി
ചിറയിൽ ട്രിപ്പ് വിവരം അവതരിപ്പിക്കുമ്പോൾ
തൊട്ട് കാണുന്ന ലവന്മാരുടെ പുഞ്ചിരികളുണ്ടല്ലോ
ന്റെ സാറേ..വണ്ടിയെടുത്തു വിടുന്ന വരെ
ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല്ല..😍🗺
_____________________________________________
ഇനി ഇത്തിരി Backward!⏪
01/04/17⏲11:35:50AM
കൃത്യമായി പറഞ്ഞാൽ April-1ഉച്ചനേരം.🌞🔥💭
ഡേയ് പോണ്ടേ?ശെരിക്കും പോകുന്നുണ്ടോ.?
വല്ലോം നടക്ക്വൊ?ഫൂളാക്കല്ലാലോ.. ലേ?
തുടങ്ങി ചറപറാ മെസ്സേജസ് കണ്ടാണ് ദിവസം
തുടങ്ങിയത്..ഓൾ ഇന്ത്യ ജീവിതാഭിലാഷ
യാത്രയുടെ ഭൂപടം നോക്കിയിരുന്ന നേരം
വൈകി കിടന്നതു കൊണ്ടാകാം പിറ്റേ ദിവസം
പതിനൊന്നായത്!ഈയ്യോ അവന്റെ ആക്രി
കൊണ്ടോയി വിൽക്കണ്ടേ..എന്ന ഞെട്ടലിൽ
ആണെണീറ്റതും.അപ്പോഴേക്കും ദാ
അവനും ഉണ്ണിയും വീട്ടിലെത്തി.👬🏡
ശേഷം കാര്യങ്ങൾ ശടപടേന്നാർന്നു ..
അവർ ആപെ അന്വേഷിക്കാൻ പോയി!🚚
വരാൻ സമ്മതം മൂളിയവർക്കെല്ലാം
'പോയിരിക്കും നമ്മൾ' എന്ന് ടെക്സ്റ്റിത്
പതിവ് കാര്യങ്ങളിലേക്ക് കടന്നു..♿🚾🌬☕
തലേദിവസം വണ്ടിയൊപ്പിക്കാനുള്ള
വ്യഗ്രതയിലായിരുന്നത് കൊണ്ടന്നെ മറ്റൊന്നും
തലയിലുണ്ടായിരുന്നില്ല..🙄വിളിക്കാവുന്ന
നമ്പറുകളെല്ലാം കുത്തിനോക്കിയിട്ടും
ശരണം നൗഷാദേട്ടൻ ശരണം എന്ന മട്ടായി..😐
പണ്ട് ഗോവക്ക് ഷെഡാങ് വണ്ടി തന്നയച്ച
സെയിം ഗെഡി തന്നെ..പക്ഷെ ഇച്ചിരി ബുദ്ധിമുട്ട്
സഹിച്ചാലും സ്നേഹം എന്ന ഒറ്റ പണയത്തിൽ
അന്റാർട്ടിക്ക വരേയും വണ്ടി തന്നയക്കാൻ
മൂപ്പർക്കേ പറ്റൂ..🤗സ്റ്റിയറിംഗ് തിരിച്ചാൽ
ചക്ക്രം തിരിയുമെന്ന ഉറപ്പല്ലാതെ മൂപ്പരൊന്നിനും
ഗ്യാരണ്ടി പറയില്ല..☠പക്ഷേ,
'നീ ധൈര്യായി സ്റ്റിയറിംഗ് പിടിക്ക് വിവേകേ..
വണ്ടി നിന്ന വിടാതെ പിടിച്ചോളും'
എന്ന് പറയാറുള്ള വചനങ്ങൾക്ക്
ഇടക്ക് ഡബിൾ മീനിങ് ഉണ്ടോ
എന്ന ചിന്തയും ഇല്ലാതില്ല..😶Car നിന്നെ
പാമ്പായി ചുറ്റിയോളും എന്നല്ലാലോ ലേ
എന്ന ആകുലമാതകൾ..🤓🤔
ഉച്ചവരെനോക്കിയിട്ടും(എന്റെ രണ്ട് മണി😁)
വേറെ വകുപ്പില്ലാത്തതിനാൽ,
മൂപ്പർടെ തളിക തന്നെയെടുക്കാം എന്ന
നിലപാടായ്.അത് വിളിച്ച് ബുക്ക് ചെയ്തപ്പോൾ
ആദ്യത്തെ വള്ളിക്കെട്ട് വന്നു.അതിന്റെ
പവർ വിൻഡോ ലേശം പവറിൽ വലിച്ചു
മുകളിൽ കേറ്റണ്ട കണ്ടിഷൻ ആണ്..
അതോണ്ട് 'അതൊന്നു പണിതട്ട് ഒരു നാലരക്ക്
കയ്യോടെ വണ്ടി നിനക്കാ തരാമെന്ന'
ഇക്കേടെ Reply..📲🙄
_____________________________________________
01/04/17⏲04:25:30PM
വണ്ടി കൈമാറാമെന്ന് മൂപ്പർ പറഞ്ഞ സ്പോട്ടിൽ
കുളിച്ച് കുട്ടപ്പന്മാരായ് ഞങ്ങൾ ഹാജർ
പറഞ്ഞു...ഞങ്ങൾക്കുള്ള ക്വാളിസ് സൈഡ്
ആക്കി ഇരിപ്പുണ്ട്..ദൂരെ വർക്ഷോപ്പിൽനിന്ന്
മൂപ്പർ കൈ കാട്ടി.. ✋

'എന്തൊക്കിണ്ട് മോനെ കാര്യങ്ങൾ..? എവിടേക്കാണ് ഇത്തവണ പോക്ക്..?
എന്നാണ് മടക്കം..?'

തുടങ്ങി ജഗപൊക അന്വേഷണങ്ങൾ..
എല്ലാത്തിനും ഉത്തരം കൊടുത്ത് പതിയെ
ഞാൻ മന്ത്രിച്ചു...🗣💬👤
'വണ്ടി കിട്ടിയാൽ ഞങ്ങളങ്ങോട്ട്.'

'ഒരു പത്ത് മിനിറ്റ് ഡാ ദേ ഒരു ലിവർ
വെക്കേ വേണ്ടൂ..'🔩🔧

പത്തുമിനിറ്റും കഴിഞ്ഞു,പതിനഞ്ച്
കഴിഞ്ഞു..ഇരുപത്തഞ്ചായി..

'ഡേയ് ഇപ്പോഴാ ഒരു കാര്യം ഓർത്തെ..
വണ്ടീടെ പേപ്പർ ലേശം പ്രശ്നാ..
പ്രശ്നന്ന് വെച്ചാൽ ചെറ്യേ പ്രശ്നം!
ഇൻഷുറൻസ് പോലത്തെ എന്തോ അടക്കാനുണ്ട്..🤥ഞാനാണേൽ ആ പൈസ
സേവ് ചെയ്ത് വണ്ടി  പെയിന്റ് അടിക്കാൻ
വെച്ചിരിക്കാർന്നു.!നിങ്ങളെങ്ങോട്ടാ..🤓
അടുത്തേക്കാണെൽ എടുത്തോ.😌
സീനുണ്ടാവില്ല..'😇(വീയൂര് മാത്രം കണ്ടാ
പോരല്ലോ മനുഷ്യരായാൽ..)

'വേണ്ട നൗഷാദേട്ടോയ്‌.. ഇത് മെനക്കെടാ..'

'ന്നാ പിന്നെ വേറൊരു സാധനം ഉണ്ട്..
പണ്ട് ഞാൻ ശകടകുമാരൻ എന്ന
നാടകത്തിൽ ഉപയോഗിച്ച സാധനം..'
മാന്നാർ നൗഷാദ് മത്തായി വാചാലനായി!
ആ നിങ്ങൾക്കും അറിയുമായിരിക്കും..
ആ പഴേ ഇന്നോവ..ടോപ്പ് കണ്ടിഷനാണ്..👌
പണി കഴിച്ചെറക്ക്യോള്ളോ.. പെയിന്റ് അടിക്കാൻ
ഇട്ടേക്കാ..അതാ കഴിഞ്ഞാ നിങ്ങൾ വിട്ടോ..😎
എവിടേം ഒരക്കാണ്ട്,മഴ കൊള്ളിക്കാണ്ട്
ഓനെ കൊണ്ടോയോളോ ട്ടാ..എന്നൊരു
ഗൈഡ് ലൈൻ കൂടെ..😲അതിനിടയിൽ
ക്വാളിസ് എടുത്ത് പിള്ളേരെ അങ്ങോട്ട്
കൊണ്ടുവരാൻ പോയി..എല്ലാം വീട്ടിൽ പോസ്റ്റ്
ആണ്..പിന്നെയാണ് കഥയിലെ നിർണായക
ഭാഗം..അതിനാൽ ഇനിയുള്ള സീനുകൾ
ട്രാഫിക് മൂവി മോഡലായിരുന്നു.📽🎞
_____________________________________________
01/04/17⏲05:15:58PM
ക്വാളിസ് ഓരോ ഗിയറിലും ഓരോ പുതിയ
ശബ്ദങ്ങൾ തന്നുകൊണ്ടിരുന്നു..ക്ലച്ചാണേൽ
ഗിയർ ആയി നാത്തൂൻ പോരും..എന്റെ അവസ്ഥ
കണ്ടുമനസ്സലിഞ്ഞത് കൊണ്ടാവാം...
'നീ അവരുടെ പിണക്കം മാറ്റ് ഞാൻ സ്വയം നോക്കിക്കോളാം' എന്ന് പറഞ്ഞു ആക്സിലേറ്റർ
മാതൃകയായി..☺പകുതിയിൽ ചവിട്ടിവെച്ചാൽ
പിന്നെ അവിടെ സ്റ്റക്ക് ആയി ഇരുന്നോളും
Accelerator!പിന്നെ നമുക്ക് ടെൻഷൻ ഇല്ല..😁
[ഈ ടെക്നോളജി ജെയിംസ് ബോണ്ടിന്
പോലുമില്ല..കാരണം ഈ വണ്ടി ഞങ്ങളുടെ
പെടലിക്ക് ഇരിക്കല്ലേ!🤢]ഒരുകണക്കിനാണ്
മല്ലന്റെ വീടെത്തിയത്..ദൈവാതീനം
കൊണ്ടാണ് ആ മനുഷ്യന് ഇതിന്റെ
പേപ്പേഴ്സ് ക്ലിയർ ആക്കാൻ തോന്നാഞ്ഞത്
എന്ന് തോന്നിയ നിമിഷങ്ങൾ..😇
_____________________________________________
01/04/17⏲05:20:50PM
പിസ്താ സുമാരി ജമാക്കിറായാ പോലെ
ഒരു വെപ്രാളമാർന്നു പിന്നെ നടന്നത്!😰
വണ്ടി ഗേറ്റിനോട് അടുപ്പിച്ച് ആക്രികൾ
ഓരോന്നായി കയറ്റിതുടങ്ങി..ആദ്യം ഫ്രിഡ്ജ്
നോക്കി..രക്ഷയില്ല..സീറ്റ് മടക്കി വിലങ്ങനെ
വെക്കാൻ പുള്ളേർ നോക്കി..നാടുവിലങ്ങി.😥 ക്വാളിസ്,ഇന്നസെന്റ് നിന്നപോലെ ഒരു
കൂസലില്ലാതെ..😏ഇനി വാഷിംഗ് മെഷീൻ
നോക്കാം.അള്ളാ പടച്ചോനെ ഇങ്ങള്
കാത്തോളീൻ എന്നും പറഞ്ഞവനെ എടുത്ത്
ഉള്ളിലേക്കിട്ടു....ഇനി പുസ്തക ചാക്ക്..📚📚
ഒന്ന് രണ്ട് മൂന്ന്.. കേറി..😇ശേഷം
കിട്ടിയ ഗ്യാപ്പുകളിൽ ഓരോരുത്തരായി
കയറിതുടങ്ങി.. നാല് അഞ്ച് ആറ് ഏഴ്..
ഏഴിന്റെ കാലും തലയും പുറത്ത്.👥👥👥👤
ഷൂപ്പർ ..😐😐😐ഇപ്പൊ വരും മല്ലന്റെ അച്ഛൻ.👺
കുടുംബം വിറ്റു ടൂർ പോകുന്നവനെ ഒറ്റ
വെട്ടിനു രണ്ടാക്കി മൂപ്പർ ജയിലിൽ പോണത്
മനസ്സിൽ ഓർക്കാൻ വയ്യാത്തോണ്ട്
കൂടുതൽ ആലോചിച്ചില്ല..
തിക്കിനിറച്ച് വണ്ടി ആക്രിക്കടയിലോട്ട്.. 💨💨
ബാക്കിനടന്ന സീനാണ് ഏറ്റവുമാദ്യം കണ്ടത്..👆
_____________________________________________
01/04/17⏲06:05:55PM
എത്തിയതും ഇന്നോവ റെഡ്യായി ഇരിപ്പുണ്ടാർന്നു.
ഐശ്വര്യായി അതിന്റെ കീ വെടിച്ച് ഞങ്ങൾ
മംഗള കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു..
രാത്രി കൊല്ലിയിലോട്ട് കയറ്റി വിടുമോ എന്നുറപ്പില്ലാത്തതിനാൽ കുറച്ചങ്ങു തമിഴ്നാട്
കയറി റൂം എടുക്കാം എന്ന പ്ലാനിലേക്ക്
കാര്യങ്ങൾ മാറിയിരുന്നു.. രണ്ടെണ്ണം അടിച്ച്
രാത്രി ഉഷാറാക്കാം എന്നാലോചിച്ചപ്പോഴാണ്
ഫോണിന്റെ സ്‌ക്രീനിൽ ഏപ്രിൽ ഒന്ന് കണ്ടത്..🤡
ഒരു മൈനർ അറ്റാക്ക്..ഒരാഴ്ച്ച മുന്നേ വീട്ടിൽ
വന്ന് ദക്ഷിണ വാങ്ങി,
'ഉൻ കൊഴന്തക്ക് പ്രമാദമാണ കാലം.. അടടഡാ...'
എന്ന് അമ്മയോട് പറഞ്ഞ അണ്ണാച്ചിയെ സ്മരിച്ചു.
വണ്ടി വിടുന്നതിന് മുന്നേ നൗഷാദേട്ടനോട്
തമിഴ്നാട്ടിലെ ഒന്നാംതീയ്യതി സീൻ തിരക്കി..😟
മൂപ്പർ ഫോണെടുത്ത് ഒരു വിളി..ഏതോ
ഗൗണ്ടർക്ക്..📲
'അണ്ണെയ് കൊഞ്ചം ഇൻഫർമേഷൻ
തെരിയണോം..ആന ഇന്ന് വന്ത് ടാസ്മാക്
കെടക്കുമാ തമിൾനാട്..'😋
ടെക്നിക് പിടികിട്ടി..😁ടാസ്മാക് കെടക്കുമാ.. കെടക്കുമാ..ക്കുമാ..മാ..മാ..

'ധൈര്യമായി വിടടാ .. ഒരു സീനുമില്ല..
കോയമ്പത്തൂർ എത്ത്യാ കിട്ടും സാധനം..'

മൂപ്പർ ലൈക്ക് സിംബൽ കാട്ടി ചിരിച്ചതും ഇന്നോവ NH-47 നോക്കി മുന്നിലോട്ട്..
പിന്നീടൊരു പെടയാർന്നു..പത്ത് മിനുറ്റിനുള്ളിൽ
ചെമ്പൂത്രയാവാറായ്...😉🚥

'അമ്പിളികുന്നത്താണെന്റെ പൊമ്പള വീട്..💑🏡
അവിടെ ചെന്നാൽ കാപ്പി കിട്ടും കട്ടൻ കാപ്പി..'☕

പക്ഷേ സമയല്ല്യാ... പിന്നീടൊരുസം ഇവരേം
കൊണ്ടോയി ഓൾടവിടെ കിടിലനൊരു സദ്യ
കൊടുക്കണം ..🚘പിന്നെയും മുന്നിലോട്ട്.. വാണിയംപാറ കുതിരാനിലെ ശാസ്താവ് കാത്തു.
ബ്ലോക്ക് നന്നേ കുറവായിരുന്നു.._/\_
_____________________________________________
01/04/17⏲08:25:57PM
ഉക്കടം എത്തി..🚦
സമയം എട്ടരയോടടുത്തിരിക്കുന്നു..ഇനീപ്പോ
സാധനം വാങ്ങി സ്റ്റോക്ക് ചെയ്യലന്നെ വഴി..
ഉക്കടം മാർക്കറ്റ് കെങ്കേമമാണ്..😑അവിടെ മനുഷ്യർക്ക് സ്വയ്ര വിഹാരം നടത്താനാണ്
സ്റ്റേറ്റ് ഹൈവേകൾ..വണ്ടികൾക്ക് വേണേല്
സൈഡിലൂടെ ഇഴഞ്ഞു പോകാം അത്രന്നെ..
ഗോമാതക്കും റോഡ് തറവാടാണ്...🐂🐃🐂
അതിനിടയിൽ ബീവറേജ് തപ്പാൻ ആരോടും
ചോദിക്കേണ്ടി വന്നില്ല!ഒരു ഷെഡിനടിയിൽ
ആയിരം പേർ തിക്കുംതിരക്ക് കൂട്ടുന്നത്
കണ്ടപാടെ മല്ലനും,കുരുടിയും അങ്ങോട്ട് ഓടി🏃🏻🏃
മലയാളികളോട് അഭിമാനം തോന്നിയ നിമിഷങ്ങൾ..😎കൊടുംവെയിലിലും പഞ്ചാര
കട്ടൊണ്ടോണ ഉറുമ്പോളെ പോലെ വരിക്ക്
വരിയായ് മ്മൾ കൊണ്ടുനടക്കുന്ന ബീവറേജ്
Discipline 🤝🏻💪👒എങ്ങിനെയൊക്കെയോ
മ്മടെ പിള്ളേർ തിക്കികേറി സാധനം ഒപ്പിച്ചു ..🍾
ഉക്കടം വിട്ട് കോയമ്പത്തൂർ മെയിൻ സിറ്റിയിലേക്ക്
കയറി റൂമിനായുള്ള പാച്ചിലുകളായിരുന്നു..🏙
ഒടുവിൽ കിട്ടിയതാവട്ടെ ഒരു തവിടുപൊടി മുറി..
എട്ടുപേർക്ക് വിശാലമായി പെരുമാറാമെങ്കിലും
വേണോ വേണ്ടേ എന്ന മട്ടിൽ കറങ്ങുന്ന ഒറ്റ ഫാൻ
ചില്ലറയൊന്നുമല്ല ഉരുക്കിയത്..☢😨😰☹
ഇന്നേവരേക്കും ഞങ്ങൾ തങ്ങിയതിൽ ഏറ്റവും
മോശമായ മുറി കൂടിയായിരുന്നു അന്നത്തേത്..
ചെന്നപാടെ കുളി പാസാക്കി താഴേക്കിറങ്ങി.
അവിടെ Underground ബാറിൽ ക്യാബറെ
നടക്കുന്നു എന്ന കിംവദന്തി കേട്ടു.. 👂💃🤙🏻
ഈ തറവാട്ടിൽ ഞാനറിയാതെ ക്യാബറെയോ.
ദേ കേറി ബാറിലോട്ട് ...ഹൈ വാട്ട് പാട്ടും വെച്ച്
ഒരു പട തുള്ളുന്നതല്ലാതെ ഒരു ക്യാബറെയുമില്ല.
ഉള്ളതോ ഇടക്കുള്ള വശപ്പിശക് ടാക്കൾ
വന്നു തലോടുന്നത്.. 😮
'ഭായ് നഹീന്ന് പറഞ്ഞാ നെഹി..പോണം ഹേ'
ഷൈൻ ചെയ്യാൻ ഒരു ബിയർ പറയാന്ന് വെച്ചു
കൗണ്ടറിൽ ചെന്നപ്പോൾ ദേ അറവുകത്തി..🗡
മുന്നൂറേയ്..😕ഒരു കുപ്പി കെ.എഫിനെയ്.🍺🍾
പൊട പാണ്ടി ..😏😏നാട്ടിൽ രണ്ടെണ്ണം വാങ്ങി
ബാക്കിക്ക് ടച്ചിങ്‌സും വാങ്ങാം.. 😇
അവന്റെ ത്രീ ഹന്ദ്രട്....👺😈😈
_____________________________________________
01/04/17⏲10:15:56PM
പിന്നീടുള്ള രണ്ടുമണിക്കൂർ കൊടുംവിഷം
ഇറക്കുന്ന ലാഘവത്തോടെയുള്ള സേവ-
-യായിരുന്നു..വല്ലാത്തൊരു ഗതികേടായി അത്.😥 ചൂടാണെൽ പൃഷ്ഠം വരെ ഉരുക്കി തുടങ്ങി..🔥
ഉള്ളത് തമിൾ റം.. ആകത്ത് ചെന്നാൽ
അവനും ചൂടന്നെ..😥😥മിക്സിയാൻ
വാങ്ങിയ ഓരോ ലിറ്റർ പെപ്സിയും,കോളയും,
സ്പ്രൈറ്റും കൂടാതെ മൂന്നു കുപ്പി വെള്ളം കൂടെ
തീർന്നട്ടും മദ്യം,മധ്യത്തിൽ അനക്കമില്ലാതെ
നിന്നു.. ഒടുവിൽ ചൂടിനെ മറികടക്കാൻ തണുത്ത
പാട്ടുകൾക്കേ പറ്റൂവെന്ന തിരിച്ചറിവിൽ ഞങ്ങൾ
കച്ചേരിക്ക് ഒരുമ്പെട്ടു ..🗣📣🎵🎶
സഗമ പനിസാ..സനിധമ മഗരിസാ ...നഗുമോ അവിടെനിന്നും എവർഗ്രീൻ പാട്ടുകൾ,
ശേഷം കവിതകൾ .. 😍
_____________________________________________
02/04/17⏲03:50:45AM
കച്ചേരികൾക്കൊടുവിൽ നേരം പുലർന്നു🌇⛅
ഇനീപ്പോ ഉറങ്ങാൻ കിടന്നാൽ സംഗതി
വഷളാവും.. കൊല്ലിയാണേൽ നൂറ്റി തൊണ്ണൂറ്
കിലോമീറ്റർ അകലെയാണ്.. ഇപ്പൊ ഒന്ന് കുളിച്ചു
വിട്ടാലോ എന്ന ചിന്തയായ് എ.ജിക്ക്..🙄
'നിനക്ക് വണ്ടി ഓടിക്കാൻ സീനില്ലാലോ?'
എന്നായി അവനെന്നോട് ..
'എന്തോന്ന് സീൻ വിടന്നെ വണ്ടി...'
പക്ഷേ ഞനും,അവനും,കുരുടീം മാത്രേ
ആക്റ്റീവ് മോഡിലുണ്ടാർന്നുള്ളൂ..ബാക്കി
ഒക്കേം സൈഡ് ആയിണ്ടാർന്നു..എന്നാലും
പത്തുമിനുറ്റ് കൊണ്ട് എല്ലാത്തിനെയും ഉണർത്തി
ഉഷാറാക്കി മ്മടെ കാസിയും സുനിയും
വിട്ടപോലെ ഒരു പുലർച്ച പാലായനം..😎
ചുട്ടുപൊള്ളിയ ദേഹങ്ങൾ കാറ്റടിച്ചു
തണുക്കാൻ..🌨⛄കൊല്ലി പിടിക്കാൻ..🏔🏞
_____________________________________________
02/04/17⏲08:50:15AM
കൊല്ലി താഴ്‌വാരം എത്തിയത് രാവിലെ
ഒൻപതോടു  കൂടിയാണ്..ഗൂഗിളിനെ നമ്പി
വണ്ടിപോയ വഴികൾ ആരുടെയൊക്കെയോ
അടുക്കളയും,അന്തപ്പുരങ്ങളുമായിരുന്നു..😯 ഇടയിൽ പാടത്തെ മുഴുവൻ മണ്ണും
റോഡിലേക്കടിച്ച് ഇട്ടിരിക്കുന്ന സ്ഥലങ്ങൾ
എന്തോ ഉന്മേഷം പകർന്നു..🤕

ഇടക്കുവെച്ച് വരണ്ട മരുഭൂമി പോലെയും,
മറുവശത്ത് മരുപ്പച്ചകൾ പോലെയും നിലകൊണ്ട
പാടവരമ്പിലൂടെ ഇന്നോവയും,മുന്നിൽ
സൈക്കിൾ സവാരി നടത്തി സവാരി ഗിരി ഗിരി
ചേച്ചിമാരും..'അണ്ണയ് കൊല്ലി എങ്കേയ്..'
ഇതന്നെ ശരണം.. ഒടുക്കം കയറി തിരിഞ്ഞു
ദാ വണ്ടി കൊല്ലി കയറ്റം തുടങ്ങി..🚘🏞
പിന്നീടാണ് ആ പേര് എങ്ങനെ വന്നുവെന്ന
യാഥാർഥ്യം മനസിലായത്..ഒറ്റ വണ്ടിയുടെ
വീതിയിലേക്ക് പലപ്പോഴും ചുരുങ്ങുന്ന
കൊലകൊല്ലി ചുരങ്ങൾ,അതിലൂടെ ലൂണയടക്കം
പലതും വളച്ചു പിടക്കുന്ന അനേകം വാലന്റീനോ
റോസ്സിമാർ,ഒന്നിനേം കൂസാതെ തമിഴന്റെ
ബസ്,ടാസ്‌കി!!!🚕🚚🚌..എല്ലാംകൊണ്ടും
തകൃതി..കൊല്ലിയുടെ മേന്മകൾ താഴെ
കാണുന്ന ലിങ്കിൽ ഉണ്ട്..
(എന്റെ തന്നെ കൈപ്പടയിൽ..📑🖋)

https://m.facebook.com/story.php?story_fbid=765287170295582&id=100004429175152

എഴുപതാമത്തെ ബെന്റും സാറ്റടിച്ച് ലേശം
കാടിന്റെ തണുപ്പുമടിച്ച്  ഞങ്ങൾ വണ്ടി
തിരിച്ചു..വലിയൊരു വെപ്രാളത്തിന്റെ ഒടുവിൽ
തന്നെ വന്ന്കണ്ട ഞങ്ങളെ നോക്കി
ചെറിയ ചിരി തന്ന് ചുരം അവസ്ഥയെ
യാത്രയാക്കിയ പോലെ..🤜🏻🤛🏻
'ഇനിയും ഈ വഴി വരില്ലേ.. ആക്രികൾ വിറ്റ്..'
സംഗതി ഇമോഷണൽ ആയിരുന്നു ..
മടങ്ങി വരവിലാണ് ടോൾ തമിഴ്നാടിൽ
ഒരു കുടിൽവ്യവാസായമാണെന്നറിഞ്ഞത്..🎫💰
ചെറുതും വലുതുമായി NH-44,209,544
പാതകളിലായി എട്ട് ടോളുകളാണ് ഞങ്ങൾ
കൊടുത്തു പണ്ടാരമടങ്ങിയത്..😔
റോഡ് പണിയാൻ ഗതിയില്ലാത്ത ഗവണ്മെന്റ്
സ്വകാര്യ മേഖലക്ക് കൊടുക്കുന്ന കുത്തഴിഞ്ഞ
സ്വാതന്ത്ര്യം കേരളത്തേക്കാൾ തമിഴ്‌നാടി-
-നെയാണ് പിടിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ട
നിമിഷങ്ങൾ..🥁പാലിയേക്കരക്ക് നന്ദി..
നീയൊക്കെ ചെർത്....😅
55-ന്റെ മൂന്നെണ്ണം,85-ന്റെ ഒരെണ്ണം,31-ന്റെ രണ്ടെണ്ണം,10 വെച്ചു രണ്ടെണ്ണം ..ഇതെല്ലാം
രണ്ടു സൈഡും..അപ്പോൾ മൊത്തം ₹664/-
ഞങ്ങടെ ഒരുനേരത്തെ ഭക്ഷണമാണ്
ടോളിൽ ദഹിച്ചു പോയത്..അതിന്റെ രസീതുകൾ
ഒരോർമക്ക് വേണ്ടി എടുത്തുവെച്ചിട്ടുണ്ട്..
എന്റെ ചെറിയ ട്രാവൽ ഡയറിയിൽ
സ്റ്റഫിയാൻ..📑🔖🔖പിന്നീട്ട് വെക്കാൻ..📌😂
ഒരുമാസം മുന്നേ അതേ പാതയിലൂടെ
പോയപ്പോൾ ഇല്ലാതിരുന്ന മൂന്നെണ്ണം കൂടിയാണ്
ഇപ്പോൾ പൊന്തിയത് ..🌱ഇനിയും കവാടങ്ങൾ
പണികഴിയാറായി കിടക്കുന്നതും ആ വഴി
മുകളിലോട്ട് വെച്ചുപിടിക്കുന്നവർക്ക്
അപായമണിയാണ്.ഇന്ത്യയിലെ ഏറ്റവും
പ്രധാന ഗതാഗത/ചരക്ക് പാതകൂടിയായ
ഈ ഹൈവേകൾ ഒഴിവാക്കൽ എത്രമാത്രം
പ്രാക്റ്റിക്കലാവുമെന്ന ഉറപ്പ് ഇല്ലാത്തതിനാൽ
ഇനി പോകുന്നവർ ഇതൊക്കെ കരുതി ബജറ്റ്
ഇട്ടോളൂ..അല്ലേൽ ഞങ്ങൾ കൊടുത്തതിന്റെ
Slip Image ആവശ്യക്കാർക്ക് ഞാൻ മെസ്സേജ്
അയച്ചരാം..☺പ്രിന്റൗട്ട് എട്ത്ത് വെച്ചാൽ
അതുമതി..ഇതിൽ സൂചിപ്പിക്കാത്ത ചെറു
ടോളുകളിൽ അവന്മാർക്ക് തൊട്ടു മുന്നടച്ച
സ്ലിപ് കാറീന്ന് കാട്ടിയാൽ മതിയായിരുന്നു..🤥
So നിങ്ങൾ എല്ലാം പ്രിന്റിട്ട് വിട്ടോ..
തമിഴൻ അങ്ങനിപ്പോ തിന്നണ്ട മ്മടെന്ന്!😈

ആകെ കലിപ്പാവണ്..😡
എഴുത്തും ഇമോഷണലാവുന്നു...😂
അടുത്ത യാത്രക്ക് ഇരിപ്പുറക്കാതെ..#ശുഭം









No comments:

Post a Comment